14 November Thursday
ശബരിമല, ശിവഗിരി തീർഥാടകർക്ക് ഇളവ്‌

സംസ്ഥാനത്ത് രാത്രി നിയന്ത്രണം ഇന്നുമുതൽ; അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം

വെബ് ഡെസ്‌ക്‌Updated: Thursday Dec 30, 2021

തിരുവനന്തപുരം > ഒമിക്രോൺ വ്യാപനത്തിന്റെയും പുതുവർഷ ആഘോഷങ്ങളുടെയും സാഹചര്യത്തിൽ സംസ്ഥാനത്ത്‌ പ്രഖ്യാപിച്ച രാത്രി നിയന്ത്രണം വ്യാഴാഴ്‌ച നിലവിൽവരും. ജനുവരി രണ്ടുവരെ രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെയാണ്‌ നിയന്ത്രണം. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. ശബരിമല, ശിവഗിരി തീർഥാടകർക്ക് ഇളവുണ്ടാകും.

മുപ്പത്തൊന്നിന് രാത്രി 10ന്‌ ശേഷം പുതുവർഷാഘോഷം അനുവദിക്കില്ല.  പ്രവർത്തനസമയത്ത്‌ ബാർ, ക്ലബ്‌, ഹോട്ടൽ, റസ്‌റ്റോറന്റ്‌, ഭക്ഷണശാല എന്നിവിടങ്ങളിൽ പകുതിപേർക്കാണ്‌ പ്രവേശനം. വലിയ ആൾക്കൂട്ടങ്ങൾക്ക്‌ സാധ്യതയുള്ള ബീച്ചുകൾ, ഷോപ്പിങ്‌ മാളുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ അതത്‌ കലക്‌ടർമാർ ആവശ്യത്തിന്‌ സെക്ട‌‌റൽ മജിസ്‌ട്രേട്ടുമാരെ വിന്യസിക്കും. കൂടുതൽ പൊലീസിനെയും നിയോഗിക്കും.

രോഗവ്യാപന സാധ്യത നിലനിൽക്കെ കോവിഡ് മാനദണ്ഡപാലനം ഉറപ്പുവരുത്താൻ കർശന നടപടി സ്വീകരിക്കും. മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കും. നിശ്ചിത ദിവസങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നത്‌ ഒഴിവാക്കും. രാത്രിയിൽ ആഘോഷങ്ങൾ അനുവദിക്കില്ല. സിനിമാ തിയറ്ററുകളിൽ രാത്രി 10നു ശേഷം പ്രദർശനമുണ്ടാകരുത്‌. പുതുവർഷവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും രാത്രി 10ന് മുമ്പ് അവസാനിപ്പിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top