തൂശനില മുറിച്ചുവയ്‌ക്കാം, തുമ്പപ്പൂ ചോറുവിളമ്പാം | Kerala | Deshabhimani | Wednesday Sep 11, 2024
24 December Tuesday

തൂശനില മുറിച്ചുവയ്‌ക്കാം, തുമ്പപ്പൂ ചോറുവിളമ്പാം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

കോട്ടയം > ഓണമിങ്ങെത്തിയാൽ പിന്നെ സദ്യ വേണം. അത്‌ തൂശനിലയിൽ തന്നെയാകണം. അതുതന്നെയാണ്‌ സദ്യയുടെ ഭംഗിയും. ഓണം അടുത്തതോടെ ഇല വിപണി സജീവമായെങ്കിലും വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മിക്കയിടത്തും ആഘോഷങ്ങൾ പരിമിതമാക്കിയത്‌ തിരിച്ചടിയായി. സാധാരണ കോളേജുകൾ, അസോസിയേഷനുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന്‌ വലിയ രീതിയിൽ ഇലയ്‌ക്ക്‌ ആവശ്യക്കാരുണ്ടായിരുന്നു. എന്നാൽ ഇത്തവണ അതിൽ വലിയ കുറവാണുണ്ടായത്‌.

കോവിഡ്‌ സമയത്ത്‌ നേരിട്ടതിന്‌ സമാനമായ വെല്ലുവിളിയാണ്‌ ഇത്തവണ നേരിടുന്നതെന്ന്‌ വ്യാപാരികൾ  പറയുന്നു. വിവാഹങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതും പേപ്പർ ഇലകളുടെ ഉപയോഗം വർധിച്ചതും വിപണിക്ക്‌ ഇരുട്ടടിയായി. അടപ്രഥമൻ, പാലട പ്രഥമൻ എന്നിവയ്ക്ക് ആവശ്യമായ അട ഉണ്ടാക്കുന്നതിനും വാഴയിലയാണ് നേരത്തെ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഇവയും റെഡിമെയ്ഡാണ്.

ആവശ്യക്കാരുടെ എണ്ണം വർധിച്ചതിന് പിന്നാലെ മുൻവർഷങ്ങളിൽ നാടൻ വാഴയിലക്ക പുറമെ അതിർത്തി കടന്നും ഇലകൾ വന്നിരുന്നു. തേനി, മൈസൂരു തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായിരുന്നു കുടുതലായും ഇലകളെത്തുന്നത്‌. എന്നാൽ ഇത്തവണ കളം മാറി. വാങ്ങാൻ ആളില്ലാതായതോടെ കൊണ്ടുവരുന്നവ ഉപേക്ഷിക്കേണ്ട സാഹചര്യം വരെയുണ്ടായി എന്നാണ് വ്യാപാരികൾ പറയുന്നത്. വരവ് ഇലയ്ക്ക്‌ മൂന്ന്‌ രൂപയും നാടൻ ഇലയ്‌ക്ക്‌ അഞ്ച്‌ രൂപയുമാണ്‌ വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top