22 December Sunday

ചെന്നൈ, മം​ഗളൂരു 
മലയാളികള്‍ക്ക് 
ഓണം സ്പെഷ്യല്‍ ട്രെയിന്‍

സ്വന്തം ലേഖികUpdated: Friday Sep 13, 2024


തിരുവനന്തപുരം
ഓണത്തിന് മൂന്നുദിവസം അവശേഷിക്കെ മലയാളികൾക്കായി സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. ട്രെയിൻ ടിക്കറ്റ് കിട്ടാതെ ബസിലും വിമാനത്തിലുമായി വൻതുകയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തശേഷമാണ് റെയിൽവേയുടെ പ്രഖ്യാപനം വന്നത്. ഉത്രാടദിനത്തിൽ നാട്ടിലെത്തുന്ന വിധത്തിലാണ് ട്രെയിൻ ക്രമീകരിച്ചിരിക്കുന്നത്. ചെന്നൈ–- കണ്ണൂർ, ചെന്നൈ–- കൊച്ചുവേളി, ചെന്നൈ–-- മംഗളൂരു,  മംഗളൂരു–- ചെന്നൈ, കണ്ണൂർ–-- ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ട്രെയിനുകൾ.
ചെന്നൈ–-- കൊച്ചുവേളി ഓണം സ്പെഷ്യൽ ട്രെയിൻ (06160) : വെള്ളി വൈകിട്ട് 3.15ന് ചെന്നൈ-യിൽനിന്ന് പുറപ്പെട്ട് കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ ശനി രാവിലെ 8.30ന് കൊച്ചുവേളിയിൽ എത്തും. എസി ത്രീ കോച്ചാണ് ഉള്ളത്. 1455 രൂപ നിരക്ക്.

ചെന്നൈ–-- മംഗളൂരു ഓണം സ്പെഷ്യൽ 06161 : ചെന്നൈയിൽനിന്ന് വെള്ളി വൈകിട്ട് 3.10ന് പുറപ്പെട്ട് ശനി രാവിലെ 8.30ന്  മംഗളൂരുവിൽ എത്തും. സ്ലീപ്പർ, എസി ത്രീ ടയർ, എസി ടൂ ടയർ, എസി ഫസ്റ്റ് ക്ലാസ് കോച്ചുകളാണ് ഉള്ളത്. സ്ലീപ്പറിന് 580 രൂപ, എസി ത്രീ ടയറിന് 1575 രൂപ, എസി ടൂ ടയറിന് 2170 രൂപ, എസി ഫസ്റ്റ് ക്ലാസിന് 3370 രൂപ എന്നിങ്ങനെയാണ് നിരക്ക്.

മംഗളൂരു -ചെന്നൈ ഓണം സ്പെഷ്യൽ (06162): മംഗളൂരുവിൽ നിന്ന് തിരികെ ഞായർ വൈകിട്ട് 6.45ന് പുറപ്പെട്ട് തിങ്കൾ പകൽ 11:40ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും.
ചെന്നൈ–-- കണ്ണൂർ സ്പെഷ്യൽ 06163: ശനി രാത്രി 11.50ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് ഞായർ പകൽ 1.30ന് കണ്ണൂരിൽ എത്തും. സ്ലീപ്പർ, എസി ത്രീ ടയർ കോച്ചുകളാണ് ഉള്ളത്. സ്ലീപ്പറിന് 525 രൂപ, എസി ത്രീ ടയറിന് 1425 രൂപ എന്നിങ്ങനെയാണ് നിരക്ക്.കണ്ണൂർ- ചെന്നൈ സ്പെഷ്യൽ 06164 : തിങ്കൾ വൈകിട്ട് 3.45ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് ചൊവ്വ രാവിലെ 7.55 ന് ചെന്നൈയിൽ എത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top