23 December Monday

തൃശൂരിൽ ഓണത്തിന്‌ പുലിയിറങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

തൃശൂർ > തൃശൂരിൽ ഓണത്തിന്‌ പുലിയിറങ്ങും. പുലിക്കളി നടത്താൻ കോർപറേഷൻ കൗൺസിൽ സർവകക്ഷിയോഗത്തിലാണ്‌ തീരുമാനമായത്‌. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ എല്ലാ വർഷത്തെയും പോലെ വിപുലമായി നടത്തേണ്ടതില്ല എന്ന്‌ സർക്കാർ തീരുമാനിച്ചിരുന്നു.

പിന്നീട്‌ പുലികളി നടത്തുന്നതു സംബന്ധിച്ച് തൃശൂർ കോർപറേഷന് തീരുമാനിക്കാമെന്നും കോർപറേഷൻ പുലികളി നടത്താൻ തീരുമാനിക്കുന്ന പക്ഷം മുൻവർഷം അനുവദിച്ച തുക ഈ വർഷവും വിനിയോഗിക്കാൻ അനുമതി നൽകുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top