27 December Friday

സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്ന് ലോറി മറിഞ്ഞു: ലോറിക്കും ചുവരിനും ഇടയിൽ പെട്ട് ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

മലപ്പുറം > മലപ്പുറത്ത് ലോറി പുറകോട്ട് എടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. കണ്ണമംഗലം ബദരിയാ നഗർ സ്വദേശി കോയിസൻ ഫാസിൽ ഇല്ല്യാസ് (45) ആണ് മരിച്ചത്. വീടു പണി പൂർത്തിയാക്കാനുള്ള സാമ​ഗ്രികളുെമായെത്തിയ ലോറി പുറകോട്ട് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  സെപ്റ്റിക് ടാങ്ക് തകർന്ന് ലോറി വീടിന്റെ ചുമരരികിലേക്ക് ചെരിയുകയായിരുന്നു. ഇതിനിടയിൽ പെട്ടാണ് വീട്ടുടമയായ ഫാസിൽ ഇല്ല്യാസ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 ഓടെയാണ് അപകടമുണ്ടായത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top