23 December Monday

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

തിരുവനന്തപുരം > എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അതിഥിത്തൊഴിലാളി മരിച്ചു. അസം സ്വദേശിയായ അജയ് ഉജീർ (22) ആണ് മരിച്ചത്.  പനി ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും തുടർന്ന്‌  മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. 

ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ കരാർ തൊഴിലാളിയായിരുന്നു അജയ്.  ഇയാൾ താമസിച്ചിരുന്ന വീട്ടിൽ പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ  പരിശോധന നടത്തി. തൊഴിലാളികളായ രണ്ടുപേർ കൂടി പനിബാധിച്ച് ചികിത്സയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top