22 November Friday

ഓൺലൈൻ തട്ടിപ്പ്‌: റിട്ട. അക്കൗണ്ട്‌ ഓഫീസർക്ക്‌ 1.74 ലക്ഷം നഷ്‌ടമായി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

ചെങ്ങന്നൂര്‍> ഓൺലൈൻ തട്ടിപ്പിലൂടെ 1.74 ലക്ഷം രൂപ നഷ്‌ടമായെന്ന്‌  പരാതി.  ചെങ്ങന്നൂര്‍ തിട്ടമേൽ യമുനാനഗർ ആശാരിപറമ്പില്‍ കെ ജി മാത്യുവാണ് തട്ടിപ്പിനിരയായത്.  കേന്ദ്രസര്‍ക്കാരിന്റെ പേ ആൻഡ്‌ അക്കൗണ്ട്സ്‌ റിട്ട. സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസറാണ്‌ മാത്യു. കനറാ ബാങ്ക് ചെങ്ങന്നൂര്‍ ശാഖയിലെ എസ്ബി അക്കൗണ്ടില്‍നിന്നാണ്‌ രണ്ടു തവണയായി പണം തട്ടിയത്‌. മാർച്ച്‌ 23 നാണ്‌ സംഭവം. 1.49 ലക്ഷം രൂപ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും 25,000 രൂപ ഓണ്‍ലൈന്‍ ബാങ്കിങ്‌ വഴിയുമാണ് തട്ടിയത്‌.

മൊബൈല്‍ ഫോണിൽ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോഴാണ് പണം പിന്‍വലിക്കുന്നതിനുള്ള ഒടിപി നമ്പര്‍ ഉള്‍പ്പടെ കണ്ടത്.  പണം നഷ്ടമായെന്ന് മനസിലായ ഉടന്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തു.   ബാങ്കിന്റെ ചെങ്ങന്നൂര്‍ ശാഖയിലും പൊലീസിലും പരാതി നല്‍കി. എന്നാല്‍ ബാങ്ക് അധികൃതർ കൈയൊഴിയുകയാണെന്ന്‌ മാത്യു പറഞ്ഞു.     അക്കൗണ്ട് ഉടമയ്ക്ക് മാത്രം അറിയാവുന്ന എംപിന്‍, യുപിന്‍ ലോഗിന്‍ സംവിധാനം ഉപയോഗിച്ച് പണമിടപാട്‌  നടത്തിയതിനാല്‍ പണം തിരികെ തരാനാവില്ലെന്ന്‌ ബാങ്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.

മാത്യുവിന്റെ ഫോണില്‍ ലഭിച്ച ഒടിപി സന്ദേശങ്ങള്‍ തട്ടിപ്പുകാര്‍ക്കും കിട്ടിയെന്നാണ് കരുതുന്നത്. ഇത് ഉപയോഗിച്ചാണ് പണം തട്ടിയതെന്നാണ്‌ സൂചന. എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയത്.  സൈബർ സെൽ, ബാങ്കിങ്‌ ഓംബുഡ്‌സ്‌മാൻ എന്നിവിടങ്ങളിലും പരാതി നൽകിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top