18 November Monday

ഫർണിച്ചറിലും ഓൺലൈൻ തട്ടിപ്പ്‌ ; ആ ഗ്രൂപ്പ്‌ ഫേക്കാണേ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024


തിരുവനന്തപുരം
ഫർണിച്ചർ കമ്പനിയുടെ പേരിലും പണം തട്ടാൻ ലക്ഷ്യമിട്ട്‌ ഓൺലൈൻ തട്ടിപ്പുകാർ. വാട്സാപ് ഗ്രൂപ്പിൽ അംഗമാക്കിയാണ്‌ തട്ടിപ്പ്‌. ഫർണിച്ചർ കമ്പനിയുടെ പേരിൽ ഫോണിൽ എസ്‌എംഎസ്‌ വരുന്നതോടെയാണ്‌ തട്ടിപ്പിന്‌ തുടക്കം. എസ്‌എംഎസിലെ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുന്നതോടെ ഒരു വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകും. 2027 ൽ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ കമ്പനിയിൽ ജോലി ലഭിക്കാൻ ഫർണിച്ചർ ബുക്ക് ചെയ്യിപ്പിച്ചാണ്‌ തട്ടിപ്പിന്‌ തുടക്കം.

ഓരോ ബുക്കിങ്ങിനും ലാഭവിഹിതം ലഭിക്കുമെന്ന്‌ വിശ്വസിപ്പിച്ച്‌ മണിചെയിൻ മാതൃകയിലാണ്‌ തട്ടിപ്പ്‌. വ്യാജ വെബ്‌സൈറ്റ് മുഖാന്തരം അക്കൗണ്ട് ആരംഭിക്കാൻ ഗ്രൂപ്പ്‌ അംഗങ്ങളെ പ്രേരിപ്പിക്കും. വെബ്സൈറ്റ് വഴി ലാഭവിഹിതം മനസ്സിലാക്കാമെന്ന്  ധരിപ്പിക്കും. ഫർണിച്ചർ വാങ്ങുന്നതിനൊപ്പം കൂടുതൽ ആളുകളെ ചേർക്കണമെന്നും ഇത്തരത്തിൽ ചേർക്കുന്ന ഓരോരുത്തരും ഫർണിച്ചർ വാങ്ങുമ്പോൾ ലാഭവിഹിതം ലഭിക്കുമെന്നും തട്ടിപ്പുകാർ വിശ്വസിപ്പിക്കും. വളരെ വൈകിയാകും തട്ടിപ്പാണെന്ന്‌ മനസ്സിലാക്കുക.

അമിതലാഭം ഉറപ്പുനൽകുന്ന ജോലിവാഗ്ദാനങ്ങളിലോ ഓൺലൈൻ നിക്ഷേപങ്ങളിലോ ഇടപാടുകൾ നടത്താതിരിക്കുകയാണ്‌ പോംവഴിയെന്ന്‌ പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നു. ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കാനുള്ള ജാഗ്രതയുണ്ടാകണമെന്നും പൊലീസ്‌ അറിയിച്ചു. ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാലുടൻ 1930 എന്ന നമ്പറിൽ അറിയിക്കണം. https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും  പരാതി  നൽകാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top