25 November Monday

കേരള ഹൈഡൽ ടൂറിസം സെന്ററിൽ ഓൺലൈൻ ബുക്കിങ് തിങ്കളാഴ്‌ച മുതൽ

സ്വന്തം ലേഖകൻUpdated: Sunday Aug 11, 2024

മൂന്നാർ
കേരള ഹൈഡൽ ടൂറിസം സെന്റർ പൂർണമായും ഓൺലൈൻ ബുക്കിങ്ങിലേക്ക്‌. തിങ്കളാഴ്‌ച മുതൽ ബോട്ടിങ്ങിനെത്തുന്നവർക്ക്‌ www.keralahydeltourism.com വെബ്‌സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. എൻട്രൻസ് ഫീസുമടയ്‌ക്കാം.

 മാട്ടുപ്പെട്ടി സൺമൂൺ വാലി, എക്കോ പോയിന്റ്‌, കുണ്ടള ഡാം, മൂന്നാർ ബ്ലോസം പാർക്ക്, ചെങ്കുളം, നാടുകാണി പവലിയൻ എന്നിവടങ്ങളിലാണ് പുതിയ സംവിധാനം. ഹൈഡൽ ടൂറിസത്തിന്റെ പെഡൽ ബോട്ട്, ഇലക്ട്രിക് പൊൺടൂൺ ബോട്ട്, ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ബോട്ട്, അഞ്ച് പേർക്ക് സഞ്ചരിക്കാവുന്ന സ്പീഡ് ബോട്ട്, ഗ്രൂപ്പുകളായി വരുന്നവർക്ക് യാത്ര ചെയ്യാവുന്ന വലിയ ബോട്ട് എന്നിവയുമുണ്ട്.

Highlights : സഞ്ചാരികൾക്ക്‌ www.keralahydeltourism.com എന്ന വെബ്‌സൈറ്റിൽ ബുക്ക്‌ ചെയ്യാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top