22 December Sunday

ഫോൺവഴി എംഎൽഎയുടെ പണം തട്ടാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

അൻവർ സാദത്ത് എംഎൽഎയുടെ ഭാര്യയുടെ 
മൊബൈലിൽ വന്ന തട്ടിപ്പ് കോളിന്റെ സ്ക്രീൻഷോട്ട്


ആലുവ
അൻവർ സാദത്ത് എംഎൽഎയുടെ പക്കൽനിന്ന് ഓൺലൈൻവഴി പണം തട്ടാൻ ശ്രമം. എംഎല്‍എയുടെ ഭാര്യ സബീനയ്ക്ക് വെള്ളിയാഴ്ചയാണ് ഫോണില്‍ വിളി വന്നത്. ഡല്‍ഹിയില്‍ പഠിക്കുന്ന മകളുടെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതിൽനിന്ന് രക്ഷിക്കണമെങ്കില്‍ പണം വേണമെന്നും ആവശ്യപ്പെട്ടു. കോള്‍ കട്ട് ചെയ്തശേഷം സബീന ഭർത്താവായ അൻവർ സാദത്തിനെയും മകളെയും വിവരമറിയിച്ചു. പാകിസ്ഥാനില്‍നിന്നാണ് എന്ന രീതിയിലാണ് എംഎല്‍എയുടെ ഭാര്യക്ക്‌ ഫോൺവിളി വന്നത്. തട്ടിപ്പാണെന്ന് സംശയം തോന്നിയ അൻവർ സാദത്ത് എംഎല്‍എ സൈബര്‍ സെല്ലിനെ വിവരം അറിയിച്ചു. കോളിന്റെ ഉറവിടം മനസ്സിലാക്കി തട്ടിപ്പുസംഘത്തെ കണ്ടെത്തണമെന്നാണ് എംഎല്‍എയുടെ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top