27 December Friday

ഒഎൻവി സാഹിത്യപുരസ്‌കാരം എം ടിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday May 3, 2018

തിരുവനന്തപുരം> ഒഎൻവി കൾച്ചറൽ അക്കാദമിയുടെ ഒഎൻവി സാഹത്യപുരസ്‌കാരം എം ടി വാസുദേവൻ നായർക്ക്‌ സമ്മാനിക്കും. മൂന്നുലക്ഷം രൂപയും പ്രശസ്‌തിപത്രവുമാണ്‌ പുരസ്‌കാരം. ഡോ. എം എം ബഷീർ(ചെയർമാൻ). കെ ജയകുമാർ, പ്രഭാവർമ്മ എന്നിവരുൾപ്പെട്ട ജഡ്‌ജിങ്‌ കമ്മിറ്റിയാണ്‌ അവാർഡ്‌ ജേതാവിനെ പ്രഖ്യാപിച്ചത്‌.

അനുജ അകത്തുട്ട്‌

അനുജ അകത്തുട്ട്‌



യുവസാഹിത്യ പ്രതിഭയ്‌ക്കുള്ള ഒഎൻവി പുരസ്‌കാരം അനുജ അകത്തൂട്ടിന്റെ  ‘അമ്മ ഉറങ്ങുന്നില്ല’ എന്ന കാവ്യകൃതിക്ക്‌ സമ്മാനിക്കും. 50,000 രൂപയും പ്രശസ്‌തിപത്രവും ശിൽപവുമാണ്‌ പുരസ്‌കാരം.

പുരസ്‌ക്കാരങ്ങൾ ഒഎൻവിയുടെ ജന്മദിനമായ മെയ്‌ 27ന്‌  തിരുവനന്തപുരത്ത്‌ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top