പറവൂർ/അങ്കമാലി
വരുംകാല പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന് സിപിഐ എം പറവൂർ, അങ്കമാലി ഏരിയ സമ്മേളനങ്ങൾ. പറവൂരിൽ എൻ എ അലി നഗറിൽ (സെൻട്രൽ ഓഡിറ്റോറിയം) ചേർന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.
അങ്കമാലി ഏരിയ പ്രതിനിധി സമ്മേളനം കെ പൊന്നപ്പൻ നഗറിൽ (മെഗസ് ഓഡിറ്റോറിയം, കാഞ്ഞൂർ) സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്‌തു. രണ്ടിടത്തും പൊതുചർച്ച പൂർത്തിയായി. ചർച്ചയ്‌ക്കുള്ള മറുപടി, പുതിയ കമ്മിറ്റി, സെക്രട്ടറി, ജില്ലാ സമ്മേളന പ്രതിനിധി എന്നിവയുടെ തെരഞ്ഞെടുപ്പ് ഞായറാഴ്‌ച. ചുവപ്പുസേനാ പരേഡ്, ബഹുജനറാലി, പൊതുസമ്മേളനം എന്നിവയോടെ തിങ്കളാഴ്‌ച സമ്മേളനങ്ങൾ സമാപിക്കും
.
പറവൂരിൽ കെ ഡി വേണുഗോപാൽ പതാക ഉയർത്തി. കെ എ വിദ്യാനന്ദൻ താൽക്കാലിക അധ്യക്ഷനായി. ടി ജി അശോകൻ രക്തസാക്ഷിപ്രമേയവും പി പി അജിത്‌കുമാർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ടി വി നിഥിൻ സ്വാഗതം പറഞ്ഞു. കെ എ വിദ്യാനന്ദൻ, പി ഒ സുരേന്ദ്രൻ, എം ആർ റീന, കെ ജെ ഷൈൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു. സെക്രട്ടറി ടി ആർ ബോസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശർമ, എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, എം അനിൽകുമാർ എന്നിവർ പങ്കെടുക്കുന്നു. 11 ലോക്കൽ കമ്മിറ്റികളിൽനിന്നായി 135 പേരും 20 ഏരിയ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 155 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
കാഞ്ഞൂരിൽ സി കെ ഉണ്ണിക്കൃഷ്ണൻ പതാക ഉയർത്തി. വി വി രാജൻ താൽക്കാലിക അധ്യക്ഷനായി. ജിഷ ശ്യാം രക്തസാക്ഷിപ്രമേയവും എം ടി വർഗീസ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. വി വി രാജൻ, കെ പി റജീഷ്, കെ കെ ശിവൻ, സജി വർഗീസ്, ആൻസി ജിജോ എന്നിവരടങ്ങുന്നതാണ് പ്രസീഡിയം. ഏരിയ സെക്രട്ടറി
കെ കെ ഷിബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ് മണി, ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ബി ദേവദർശനൻ, എം പി പത്രോസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എ ചാക്കോച്ചൻ, കെ തുളസി എന്നിവർ പങ്കെടുക്കുന്നു. സി കെ സലിംകുമാർ സ്വാഗതവും കെ പി ബിനോയി നന്ദിയും പറഞ്ഞു. 10 ലോക്കൽ കമ്മറ്റികളിൽനിന്നായി 136 പേരും 21 ഏരിയ കമ്മിറ്റി അംഗങ്ങളും സമ്മേളന പ്രതിനിധികളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..