23 December Monday

ഉമ്മൻചാണ്ടിയുടെ
വേർപാടിന്‌ ഇന്ന്‌ ഒരാണ്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024


കോട്ടയം
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമയായിട്ട്‌ വ്യാഴാഴ്‌ച ഒരുവർഷം. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ്‌ ജോർജ്‌ ഓർത്തഡോക്‌സ്‌ വലിയപള്ളി അങ്കണത്തിൽ  അനുസ്‌മരണ പരിപാടി നടക്കും. പകൽ 11ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ നാലിന്‌ മാമ്മൻ മാപ്പിള ഹാളിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്‌ഘാടനംചെയ്യും.

ഉമ്മൻചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ 53 വർഷം പ്രതിനിധീകരിച്ചു. 12 തവണ ഒരേ മണ്ഡലത്തിൽനിന്ന്‌ നിയമസഭാംഗമായി. 2004ലും 2011ലും മുഖ്യമന്ത്രിയായി. ആഭ്യന്തരം, തൊഴിൽ, ധനം തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിയുമായി. തൊണ്ടയ്‌ക്ക്‌ അർബുദം ബാധിച്ച്‌ ഏഴുവർഷത്തെ ചികിത്സക്ക്‌ ശേഷം 2023 ജൂലൈ 18നായിരുന്നു അന്ത്യം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top