22 November Friday

ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്കുമായി 'ഓപ്പൺഎയർ' മ്യൂസിക് ഫെസ്റ്റിവൽ കൊച്ചിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

കൊച്ചി > ബീറ്റ് സംഗീതപ്രേമികൾക്ക് ആവേശം പകരാൻ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്കുമായി 'ഓപ്പൺഎയർ' മ്യൂസിക് ഫെസ്റ്റിവൽ നവംബർ 15,16 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കും. ജർമനി, ബ്രസീൽ, ഉെക്രയിൽ, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഓലിവർ ഹണ്ട്മാൻ, മഗ്ദെലന, മാഷ വിൻസെന്റ്, ഒലി ക്ലാർസ്, സിൽവർഫോക്സ് തുടങ്ങിയവർക്കൊപ്പം ബുൾസ് ഐ,  സീക്വൽ, ഡിജെ ശേഖർ, അഖിൽ ആന്റണി, പൾസ് മോഡുലേറ്റർ, ബീറ്റ് ഇൻസ്‌പെക്ടർ തുടങ്ങി കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പത്തോളം ബീറ്റ് സംഗീതവിദഗ്ദർ പരിപാടിയിൽ മാറ്റുരയ്ക്കും. യുവജനങ്ങളായ വിദേശികളെ കേരളത്തിലേക്ക് ആകർഷിച്ച് ടൂറിസം മേഖലയ്ക്ക് ഉണർവേകുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പൺഎയർ സംഗീതനിശ സംഘടിപ്പിക്കുന്നത്.  

ലോക പ്രശസ്തരും പ്രാദേശിക പ്രതിഭകളുമായ ബീറ്റ് സംഗീതവിദഗ്ധരെ ഒരുമിച്ചുകൊണ്ടു വന്ന് വിദേശികളായ യുവജനങ്ങളെ കേരളത്തിലേക്ക് ആകർഷിച്ച് ടൂറിസം മേഖലയെ പരിപോഷിപ്പിക്കുക എന്നതാണ് ഓപ്പൺഎയർ മ്യൂസിക് ഫെസ്റ്റിവെൽ ലക്ഷ്യമിടുന്നത്. 2022ൽ കൊല്ലം ജഡായു പാറയിൽ സംഘടിപ്പിച്ച സർക്കിൾ ഷോ മികച്ച സ്വീകാര്യത നേടിയിരുന്നു. യൂ ട്യൂബിൽ 2.5 മില്ല്യണിലധികം ആളുകളാണ് ഇതിന്റെ വീഡിയോ കണ്ടിട്ടുള്ളത്.

ദുബായ്, ഗോവ എന്നിവിടങ്ങളിൽ ഇതിനകം ഓപ്പൺഎയർ സംഗീതനിശ സംഘടിപ്പിച്ചിട്ടുണ്ട്. ഓപ്പൺഎയർ മ്യൂസിക് ഫെസ്റ്റിവെല്ലിന്റെ അടുത്ത എഡിഷൻ ദുബായിൽ നടക്കും.  സ്വിഗ്ഗിയുമായി ചേർന്ന് രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഭക്ഷണസ്റ്റാളുകളും, വിവിധ എക്സിബിഷനുകളും ഒരുക്കും. കേരളത്തിനകത്തും പുറത്തു നിന്നുമായെത്തുന്ന 5000 ഓളം പേർക്ക് സംഗീതനിശയിൽ പങ്കെടുക്കാം. പാക്സ് ഈവന്റ്സാണ് സംഘാടകർ. ബുക്ക് മൈ ഷോയിൽ ടിക്കറ്റുകൾ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top