കൊച്ചി
കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസിന്റെ (കെഎസ്ഒഎസ്) വാർഷികസമ്മേളനം "ദൃഷ്ടി-–-2024’ കൊച്ചി ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ ആരംഭിച്ചു. നേത്രാരോഗ്യം, ചികിത്സ, നേത്രദാനം, നേത്ര ബാങ്കിങ് എന്നീ മേഖലകളിലെ നൂതന ശാസ്ത്രസാങ്കേതിക വളർച്ചയും സംസ്ഥാനത്തിന്റെ നേട്ടങ്ങളും കൈവരിക്കേണ്ട ലക്ഷ്യങ്ങളും ചർച്ച ചെയ്യും.
എം ആർ രാജഗേപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. സാജു ജോസഫ്, ഡോ. വി എ ബാസ്റ്റിൻ, ഡോ. അലക്‌സ് ബേബി, ഡോ. ജി മഹേഷ്, ഡോ. തോമസ് ചെറിയാൻ, ഡോ. സി ബിജു ജോൺ എന്നിവർ സംസാരിച്ചു. ഡോ. ജി മഹേഷിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
രാജ്യത്തുടനീളമുള്ള 1200ൽ അധികം നേത്രരോഗ സർജൻമാർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. കൊച്ചിൻ ഒഫ്താൽമിക് ക്ലബ്ബിന്റെയും കോട്ടയം ഒഫ്താൽമിക് സൊസൈറ്റിയുടെയും പിന്തുണയോടെ ഇടുക്കി മലനാട് ഒഫ്താൽമിക് ക്ലബ്ബാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..