16 December Monday

-‘എന്റെ കവിത– 100 കവികളുടെ 
കവിയരങ്ങ്‌’ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2024

വൈപ്പിൻ
വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി വിശാലകൊച്ചി സാംസ്കാരികവേദിയുടെ സഹകരണത്തോടെ പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ ‘എന്റെ കവിത–- - 100 കവികളുടെ കവിയരങ്ങ്‌’ സംഘടിപ്പിച്ചു.

കവിയരങ്ങ് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപ്പി പള്ളിപ്പുറം മുഖ്യപ്രഭാഷണം നടത്തി. വിശാലകൊച്ചി സാംസ്കാരികവേദി പ്രസിഡന്റ്‌ ഷൈൻ ആന്റണി അധ്യക്ഷനായി.

ഇ ടി ടൈസൺ എംഎൽഎ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ആർ എസ് ബാസ്കർ, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പൂയപ്പിള്ളി തങ്കപ്പൻ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ എ സാജിത്, പുരോഗമന കലാസാഹിത്യസംഘം വൈപ്പിൻ മേഖലാ സെക്രട്ടറി ടി ആർ വിനോയ്കുമാർ, കവയിത്രി സിസ്റ്റർ തെരേസ ആലഞ്ചേരി, സാംസ്കാരിക ഫോറം സെക്രട്ടറി അഡ്വ. കെ എസ് ജിജോ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top