വൈപ്പിൻ
സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ പട്ടികജാതി–-വർഗ സഹകരണ സംഘങ്ങളുടെ സംഗമവും സെമിനാറും എളങ്കുന്നപ്പുഴ എസ്‌സി എസ്ടി സർവീസ് സഹകരണസംഘം ഹാളിൽ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ജോസാൽ ഫ്രാൻസിസ് തോപ്പിൽ ഉദ്ഘാടനം ചെയ്തു. ഓച്ചന്തുരുത്ത് സഹകരണ ബാങ്കിനുസമീപത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര സംഗമവേദിയിൽ എത്തിച്ചേർന്നതോടെയാണ് സമ്മേളനം തുടങ്ങിയത്.
എളങ്കുന്നപ്പുഴ സംഘം പ്രസിഡന്റ് ടി സി ചന്ദ്രൻ അധ്യക്ഷനായി. കൊച്ചി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ വി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സഹകരണസംഘം അസി. രജിസ്ട്രാർമാരായ ടി എം ഷാജിത (കൊച്ചി ), എം എസ് ബിന്ദു (കണയന്നൂർ), ഓഡിറ്റ് അസി. ഡയറക്ടർ മേരി പാപ്പച്ചൻ, കൊച്ചി സഹകരണ കാർഷിക വികസന ബാങ്ക് ഡയറക്ടർ കെ എസ് രാധാകൃഷ്ണൻ, കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ അംഗം കെ ആർ അജയൻ, എം കെ സെൽവരാജ് എന്നിവർ സംസാരിച്ചു.
സെമിനാറിൽ മുൻ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ പി ഡി സുബ്രഹ്മണ്യൻ നമ്പൂതിരി വിഷയം അവതരിപ്പിച്ചു, എൻ എ രാജു, എൻ കെ ചന്ദ്രൻ, കെ എം ജോഷി, മണി സുരേന്ദ്രൻ, എം കെ ബാഹുലേയൻ, എം എ ബൈജു, വി എ മോഹനൻ, എം ഐ മാധവൻ, എ ശശി, എൻ എസ് മനോജ്, കെ കെ പ്രകാശൻ, കെ ടി ശിവൻ, എൻ സി മോഹനൻ, പി കെ സിബിൻകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
എൻ എ രാജു ചെയർമാനായും ടി കെ ശിവൻ, ടി സി ചന്ദ്രൻ എന്നിവർ കൺവീനർമാരായും ജില്ലാ പട്ടികജാതി–-വർഗ സഹകരണ സംഘം ഏകോപനസമിതി രൂപീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..