23 December Monday

സർവമത സമ്മേളന ശതാബ്ദി: 
സ്മൃതിസംഗമം നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

ആലുവ
ശ്രീനാരായണഗുരു വിളിച്ചുചേർത്ത സർവമതസമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ സിപിഐ സംഘടിപ്പിച്ച സ്മൃതിസംഗമം മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർഗാന്ധി ഉദ്ഘാടനം ചെയ്തു. മതങ്ങൾ മനുഷ്യർക്കിടയിൽ വെറുപ്പുണ്ടാക്കുവാൻ ശ്രമിക്കുകയാണെന്നും സാധാരണക്കാരന്റെ വിശ്വാസങ്ങളെ ചൂഷണം ചെയ്ത് കോർപറേറ്റുകൾക്ക് തുല്യമായി പല മതമേധാവികളും മാറുകയാണെന്നും തുഷാർഗാന്ധി പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷനായി. ഡോ. മോഹൻ ഗോപാൽ, സ്വാമി ധർമചൈതന്യ, ഗീത നസീർ, ആർ രാജഗോപാൽ, സിപിഐ ദേശീയ എക്സിക്യൂട്ടീവ്‌ അംഗങ്ങളായ കെ പി രാജേന്ദ്രൻ, പ്രകാശ് ബാബു, ജില്ലാ സെക്രട്ടറി കെ എം ദിനകരൻ തുടങ്ങിയവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top