18 December Wednesday

കോൺഗ്രസിൽ പലരും ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാർ: മന്ത്രി പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024


തിരുവനന്തപുരം
കോൺഗ്രസ് നേതൃത്വത്തിലെ പലരും ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരായി പ്രവർത്തിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ബിജെപിയുമായി ധാരണയുണ്ടാക്കിയാണ് കോൺ​ഗ്രസ് പ്രവർത്തിക്കുന്നതെന്ന് എൽഡിഎഫ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിയെന്ന് തെളിയിക്കുന്ന തരത്തിൽ കോൺ​ഗ്രസിനകത്തുനിന്നുതന്നെ അഭിപ്രയങ്ങൾ ഉയരുകയാണ്. കോൺ​ഗ്രസിൽനിന്ന് നിരവധി നേതാക്കൾ ബിജെപിയിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ അവരേക്കാൾ മതനിരപേക്ഷ രാഷ്ട്രീയത്തിന് അപകടകാരികളാണ് കോൺ​ഗ്രസിൽനിന്നുകൊണ്ട്‌ ബിജെപിക്കുവേണ്ടി പ്രവർത്തിക്കുന്ന പ്രതിപക്ഷ നേതാവടക്കമുള്ളവരെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top