23 December Monday

അന്‍വറിന്റെ പാര്‍ടി: സമീപനം യുഡിഎഫ് ചര്‍ച്ചചെയ്ത് 
തീരുമാനിക്കും : കുഞ്ഞാലിക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


മലപ്പുറം
പി വി അൻവർ എംഎൽഎ പുതിയ പാർടി രൂപീകരിച്ചാൽ അതിനോട്‌ സ്വീകരിക്കേണ്ട സമീപനം യുഡിഎഫ് ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. പുതിയ പാർടിയിലേക്ക് അണികൾ പോകാതെ നോക്കേണ്ടത് നേതാക്കളുടെ ഉത്തരവാദിത്തമാണ്. ലീ​ഗിന്‌ അണികൾ ചോർന്നുപോയ ചരിത്രമില്ല.
മലപ്പുറം കുറ്റകൃത്യങ്ങളുടെ ജില്ലയാണെന്ന് വരുത്താൻ ശ്രമം നടക്കുന്നുണ്ട്‌. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം ആവശ്യമാണ്. ​90 ശതമാനം ദേശീയ ചാനലുകളും വർഗീയത പ്രചരിപ്പിക്കുന്നുണ്ട്. കേരളമാണ് അവരുടെ ലക്ഷ്യം.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ബിജെപി നേതാക്കൾ പാണക്കാടെത്തിയതായി അറിവില്ല. വയനാട് ദുരന്തത്തിൽ കേരളത്തിന് ആവശ്യമായ കേന്ദ്രസഹായം ലഭ്യമായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top