തിരുവനന്തപുരം
കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന് ശക്തമായ സംഘടനാ സംവിധാനവും രാഷ്ട്രീയ ദിശാബോധവും രൂപപ്പെടുത്താൻ കൃഷ്ണപിള്ള നൽകിയ സംഭാവനകൾ നിസ്‌തുലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഖാവിന്റെ ജീവചരിത്രം കേരള നവോത്ഥാനത്തിന്റെയും തൊഴിലാളിവർഗ മുന്നേറ്റത്തിന്റെയും ചരിത്രംകൂടിയാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിലും സാമൂഹ്യപരിഷ്‌കരണ മുന്നേറ്റങ്ങളിലും വളരെ ചെറുപ്പത്തിലേ സജീവമായി പങ്കുചേർന്ന കൃഷ്ണപിള്ള കോൺഗ്രസ് സോഷ്യലിസ്‌റ്റ് പാർടിയുടെയും കമ്യൂണിസ്‌റ്റ് പാർടിയുടെയും രൂപീകരണത്തിൽ നിർണായക നേതൃത്വം നൽകി.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ പോരാട്ടങ്ങളിൽ സഖാവ് നേതൃപരമായ പങ്കുവഹിച്ചു. സഖാവ് എന്ന പദം അതിന്റെ എല്ലാ മഹത്വത്തോടെയും മനുഷ്യരൂപമാർജിച്ച വ്യക്തിത്വമായിരുന്നു കൃഷ്ണപിള്ളയുടേത്. സഖാക്കളുടെ സഖാവെന്ന് വിളിച്ച് ജനങ്ങൾ അദ്ദേഹത്തെ ഹൃദയത്തോട് ചേർത്തു. സഖാവിന്റെ സ്‌മരണകൾ എക്കാലത്തും കമ്യൂണിസ്‌റ്റുകാർക്ക് പ്രചോദനമാണ്– മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..