18 November Monday

ജൈവകൃഷി പ്രോത്സാഹനം ; ഉൽപ്പന്നങ്ങൾക്ക് സർട്ടിഫിക്കേഷൻ 
ലഭ്യമാക്കും : പി പ്രസാദ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024


തിരുവനന്തപുരം
ജൈവകർഷകരുടെ ഉൽപ്പന്നങ്ങൾക്കുള്ള സർട്ടിഫിക്കേഷൻ സർക്കാ‍ർ നേരിട്ട് നൽകുമെന്ന്‌  മന്ത്രി പി പ്രസാദ്‌. ഇതിനായി 25,000മുതൽ 40,000 രൂപവരെ സർക്കാ‍ർ സഹായം നൽകുന്നുണ്ട്. ഒരേക്കറിൽ കൂടുതൽ കൃഷിഭൂമിയുള്ളവർക്ക് 50,000രൂപയും നൽകും. ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേരള ഗ്രോ ബ്രാൻഡ് രൂപീകരിച്ചത്. ഇതിന് കീഴിൽ 800 ഉൽപ്പന്നം വിപണനം ചെയ്യുന്നുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ കാെമേഴ്സ് പ്ലാറ്റ്‌ഫോമുകളിലും ഇവ ലഭ്യമാണ്. കൃഷിഭൂമികളെല്ലാം വിഷഭൂമിയാകുന്ന കാലത്ത് ഏകപരിഹാരം ജൈവകൃഷിയിലേക്ക് മടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. ജൈവകൃഷിയിലേക്ക് തിരിച്ചുപോയാൽ ഉൽപ്പാദനം കുറയുമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിപണി കണ്ടെത്താൻ സർക്കാർ പദ്ധതി ആവിഷ്‍കരിച്ച് നടപ്പാക്കുന്നുണ്ട്‌.

ജൈവകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജൈവകാർഷിക മിഷനും പ്രവർത്തനം തുടങ്ങി. മിഷന്റെ ഭാഗമായി ഉൽപ്പന്നങ്ങളുടെ സർട്ടിഫിക്കേഷന് 1.8 കോടി രൂപയും പിജിഎസ് സ‍ർട്ടിഫിക്കേഷന് ഒരുകോടി, ജൈവവള ഉൽപ്പാദനത്തിന് ആറ് കോടി, വിഎഫ്പിസികെ വഴി 49 ലക്ഷത്തിന്റെ പദ്ധതിയും നടപ്പാക്കുന്നുണ്ട്. കേര പദ്ധതി വഴി റബർ കർഷകരെ സഹായിക്കാൻ 74,000 ഏക്കറിൽ പ്രീപ്ലാന്റിങും 1360 ഹെക്ടറിൽ കാപ്പിയുടെ പുനർനടീലും നടത്തുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top