30 December Monday

വയനാട്‌ ദുരന്തം; വ്യവസായലോകത്തിന്റെ പിന്തുണ തേടി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

തിരുവനന്തപുരം > വയനാട്‌ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ വ്യവസായലോകത്തിന്റെ പിന്തുണ അഭ്യർത്ഥിച്ച് മന്ത്രി പി രാജീവ്. ദുരന്തത്തിൽ നിന്ന് വയനാടിനെ കരകയറ്റുന്നതിനായി മുഴുവൻ വ്യവസായലോകവും സംസ്ഥാന സർക്കാരിനൊപ്പം നിൽക്കണമെന്നും മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യണമെന്നും മന്ത്രി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായശാലകൾ ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയെന്നും ഇതിന്റെ ഭാഗമായി കെഎംഎംഎൽ 50 ലക്ഷം രൂപ കൈമാറിയതായും മന്ത്രി അറിയിച്ചു.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം

വയനാട്ടിൽ സംഭവിച്ച ദുരന്തം സമചിത്തതയോടെയാണ് കേരളം നേരിടുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി 200ലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഈ ഉരുൾപൊട്ടൽ മാറിക്കഴിഞ്ഞു. വയനാടിനൊപ്പം എല്ലാവർക്കും കൂടെ കേരളത്തിലെ വ്യവസായലോകവും ഒന്നിച്ച് നിൽക്കേണ്ട സന്ദർഭമാണിത്. സംസ്ഥാന പൊതുമേഖലാ വ്യവസായശാലകൾ ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനായി സഹായം നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി കെഎംഎംഎൽ ഇന്ന് 50 ലക്ഷം രൂപ കൈമാറുകയുണ്ടായി. നൂറുകണക്കിന് വീടുകളുൾപ്പെടെ ഒരു നാടിനെയാകെ കൊണ്ടുപോയ ദുരന്തത്തിൽ നിന്ന് വയനാടിനെ കരകയറ്റുന്നതിനായി മുഴുവൻ വ്യവസായലോകവും സംസ്ഥാന സർക്കാരിനൊപ്പം നിൽക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഇതിനായി നിങ്ങളുടെ മറ്റ് സഹായങ്ങൾക്കൊപ്പം വയനാട് പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top