17 September Tuesday
പി രാജീവിന്റെ ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ‘ പ്രകാശിപ്പിച്ചു

സാമൂഹ്യ ജീവിതത്തെ വായിക്കാനാകണം: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

കൊച്ചി >  പുസ്‌തകവായന മാത്രമല്ല, സാമൂഹ്യ ജീവിതംകൂടി നമുക്ക്‌ വായിക്കാനാകണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി. വ്യവസായമന്ത്രി പി രാജീവിന്റെ ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ പുസ്‌തകം ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരിക കേന്ദ്രത്തിൽ പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. 

നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ജീവിതങ്ങൾകൂടി വായനയ്‌ക്കും പഠനത്തിനും വിധേയമാക്കാനാകണം. ഈ സമീപനം പി രാജീവിന്റെ പുസ്‌തകത്തിൽ കാണാനാകും. സാമൂഹ്യമാറ്റത്തിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ വരണമെന്ന്‌ പുസ്‌തകം ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം വായനയെ എങ്ങനെ സമീപിക്കണമെന്നും ഗൗരവമായ വായനയ്‌ക്ക്‌ രാഷ്‌ട്രീയമുണ്ടെന്നും നമ്മെ ഓർമപ്പെടുത്തുന്നുവെന്നും എം എ ബേബി പറഞ്ഞു. സുനിൽ പി ഇളയിടം പുസ്‌തകം ഏറ്റുവാങ്ങി.

പ്രൊഫ. എം കെ സാനു മുഖ്യാതിഥിയായി.  എൻ ഇ സുധീർ, മ്യൂസ്‌ മേരി ജോർജ്‌, പ്രതാപൻ തായാട്ട്‌, സി എൻ മോഹനൻ, കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ, എസ്‌ സതീഷ്‌, കലക്ടർ എൻ എസ്‌ കെ ഉമേഷ്‌, ജോൺ ഫെർണാണ്ടസ്‌ എന്നിവർ സംസാരിച്ചു. ഹരിതം ബുക്‌സാണ്‌ പ്രസാധകർ. പി രാജീവിന്റെ പ്രസംഗങ്ങളടക്കം 127 ലേഖനങ്ങളാണ്‌ പുസ്‌തകത്തിലുള്ളത്‌. 950 രൂപയാണ്‌ വില.

നിറഞ്ഞു, 
വയനാടിനോടുള്ള കരുതൽ 

പി രാജീവിന്റെ ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ പുസ്തകം പ്രകാശിപ്പിക്കൽ വേദിയിൽ വയനാടിനോടുള്ള കരുതൽ നിറഞ്ഞു. ചടങ്ങിനുപിന്നാലെ പുസ്‌തകം വിറ്റുകിട്ടിയ 75,000 രൂപ കലക്ടർ എൻ എസ്‌ കെ ഉമേഷിന്‌ കൈമാറി. ഇതിനുപുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ വേറെയും സംഭാവനകൾ ലഭിച്ചു.  തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 25 ലക്ഷം രൂപ നൽകി. കടുങ്ങല്ലൂർ സഹകരണ ബാങ്കും മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കും പത്തുലക്ഷം രൂപവീതം നൽകി. ടിസിസി ഓഫീസേഴ്സ് ഫോറം ഒരുലക്ഷവും ഇടപ്പള്ളി എ കെ ജി സ്‌മാരക ഗ്രന്ഥശാല 50,000 രൂപയും നൽകി. മരട്‌ മുണ്ടുകാട്ട്‌ എൻ കെ വള്ളി 10,000 രൂപയും മകന്റെ ഭാര്യ എം ജെ ജൂബിലി 25,000 രൂപയും കൈമാറി. ഇരുവരും പ്രളയനാളിൽ ദുരിതാശ്വാസനിധിയിലേക്ക് സ്വർണാഭരണങ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top