തിരുവനന്തപുരം > എഡിജിപി എം ആര്‍ അജിത്കുമാറിന്റെ ഡിജിപി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം മാനദണ്ഡപ്രകാരമെന്ന് മന്ത്രി പി രാജീവ്. സർക്കാർ ഇക്കാര്യത്തിൽ തിടുക്കമൊന്നും കാട്ടിയിട്ടില്ലെന്നും ആരോടും പ്രത്യേക മമത കാണിക്കില്ലെന്നും പി രാജീവ് പറഞ്ഞു. സർക്കാർ കാര്യങ്ങൾ ചെയ്യുന്നത് നിയമാനുസൃതമായായിരിക്കുമെന്നും അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്നും മന്ത്രി പറഞ്ഞു.
എഡിജിപിമാരായ എസ് സുരേഷ്, എം ആർ അജിത്‌കുമാർ എന്നിവർക്ക് ഡിജിപി റാങ്കിൽ സ്ഥാനക്കയറ്റം നൽകാനുള്ള പരിശോധനാ സമിതിയുടെ ശുപാർയ്‌ക്ക് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്. കഴിഞ്ഞതവണ സ്ഥാനക്കയറ്റത്തിന് ശുപാർശ നൽകിയ മനോജ് എബ്രഹാമിന് ശേഷമാകും ഇവർ ഡിജിപി റാങ്കിലെത്തുക
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..