22 November Friday

മുസ്ലിം ജനസംഖ്യ വർധിച്ചത്‌ അന്വേഷിക്കണമെന്ന്‌ പി എസ്‌ ശ്രീധരൻപിള്ള

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


കൊച്ചി
ഗോവയിൽ മുസ്ലിങ്ങളുടെ എണ്ണം കൂടുകയും ക്രൈസ്തവരുടെ എണ്ണം കുറയുകയും ചെയ്‌തത്‌ അന്വേഷിക്കാൻ ആവശ്യപ്പെട്ടുവെന്ന വിവാദപരാമർശവുമായി ഗവർണർ പി എസ് ശ്രീധരൻപിള്ള. ആലങ്ങാട്‌ സെന്റ്‌ മേരീസ്‌ പള്ളിയിൽ ബിഷപ് അനുസ്‌മരണച്ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തശേഷമായിരുന്നു വിവാദപരാമർശം.

ഗോവയിൽ മുസ്ലിം ജനസംഖ്യ മൂന്നിൽനിന്ന് 12 ശതമാനമായി കൂടിയെന്നും ക്രൈസ്തവ ജനസംഖ്യ 36ൽനിന്ന് 25 ശതമാനമായി കുറഞ്ഞെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യയിലെ മാറ്റം അന്വേഷിക്കാൻ ഗോവ ആർച്ച് ബിഷപ്പിനോട് ആവശ്യപ്പെട്ടെന്നുമാണ്‌ ശ്രീധരൻപിള്ള പറഞ്ഞത്‌. പരാമർശം വിവാദമായതിനെ തുടർന്ന്‌ താൻ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നു പറഞ്ഞ്‌ പിന്നീട്‌ തടിതപ്പി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top