09 September Monday

ഷെയ്ഖിന് കൈക്കൂലി നൽകാൻ മാത്രം താൻ വളര്‍ന്നോ..?; സ്വപ്‌നയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് പി ശ്രീരാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022

തിരുവനന്തപുരം> സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കോടതിയിൽ നൽകിയ മൊഴി തള്ളി പി ശ്രീരാമകൃഷ്‌ണൻ. സ്വപ്‌ന‌യുടെ ആരോപണം അടിസ്ഥാനരഹിതവും അസംബന്ധവുമാണ്. ഷാര്‍ജ ഷെയ്‌ഖിനും കോണ്‍സുല്‍ ജനറലിനും കൈക്കൂലി കൊടുക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നോ എന്നും  അദ്ദേഹം ചോദിച്ചു.

സ്വപ്‌ന പറയും പോലൊരു കോളേജ് ഷാർജയിൽ ഇല്ല. ഇതിനായി ഭൂമി അവിടെ തനിക്ക് അനുവദിച്ചിട്ടുമില്ല. സ്വപ്‌ന ഇപ്പോൾ പറയുന്നതൊന്നും പുതിയ കാര്യങ്ങളല്ല. ഷാർജ ഷെയ്‌ക്കു‌മായോ കോണ്‍സുലേറ്റ് ജനറലുമായോ തനിക്ക് ഒരു വ്യക്തിപരമായ ബന്ധവുമില്ല.

കേരളത്തേക്കാൾ മൂന്നിരട്ടി വരുമാനമുള്ള ഷാർജയുടെ ഷെയ്‌ഖിന് എന്തിനാണ് തൻ്റെ കൈക്കൂലിയെന്നും ശ്രീരാമകൃഷ്ണൻ ചോദിക്കുന്നു. തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങളെ നിയമപരമായി നേരിടുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top