22 December Sunday
വിശദീകരണ യോഗം

സിപിഐ എം അംഗമല്ലാത്തയാളെ ‘നേതാവാക്കി' അൻവർ

സ്വന്തം ലേഖകൻUpdated: Monday Sep 30, 2024

എടക്കര
പി വി അൻവർ എംഎൽഎ നിലമ്പൂരിൽ നടത്തിയ യോഗത്തിൽ സ്വാഗതംപറഞ്ഞത്‌ സിപിഐ എം അംഗത്വംപോലുമില്ലാത്തയാൾ. നാലുവർഷമായി പാർടി അംഗമല്ലാത്ത ഇ എ സുകുവിനെ സിപിഐ എം നേതാവ്‌ എന്ന്‌ വിശേഷിപ്പിച്ചാണ്‌ പി വി അൻവർ സ്വാഗതപ്രസംഗത്തിന്‌ ക്ഷണിച്ചത്‌. യോഗത്തിന്‌ സിപിഐ എം പ്രവർത്തകരുടെ പിന്തുണയുണ്ടെന്ന്‌ വരുത്തിത്തീർക്കാനാണ്‌ അൻവർ പച്ചക്കള്ളം പറഞ്ഞത്‌.

കഴിഞ്ഞദിവസം മലയാള മനോരമയും അൻവറിനെ വെള്ളപൂശാൻ സുകുവിന്റെ പേരിൽ വ്യാജ വാർത്ത നൽകിയിരുന്നു. "അൻവറിനൊപ്പം മരുത ലോക്കൽ സെക്രട്ടറി' എന്ന തലക്കെട്ടിലായിരുന്നു മനോരമയുടെ "അൻവർ സേവ'. 2016 സെപ്തംബർമുതൽ കെ ടി വർഗീസാണ് സിപിഐ എം മരുത ലോക്കൽ കമ്മിറ്റി സെക്രട്ടറി. കെ ടി വർഗീസ് നിലവിൽ ഏരിയാ കമ്മിറ്റി അംഗവുമാണ്‌. ഇത്  മറച്ചുവച്ചാണ് 15 വർഷംമുമ്പ്‌ ലോക്കൽ സെക്രട്ടറിയായിരുന്ന വ്യക്തിയുടെ പേരുവച്ച്‌ വ്യാജ പ്രചാരണം  നടത്തിയത്‌
നിലമ്പൂർ കേന്ദ്രീകരിച്ച് ചില ദൃശ്യ–-അച്ചടി മാധ്യമങ്ങളുടെ നേതൃത്വത്തിൽ പി വി അൻവർ എംഎൽഎയെ വെള്ളപൂശാനും അപവാദ പ്രസ്‌താവനകൾക്ക്‌ പ്രചാരണം നൽകാനും പ്രത്യേക സംവിധാനംതന്നെ പ്രവർത്തിക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top