22 December Sunday

പാർടിയെ ദുർബലപ്പെടുത്തുന്ന സമീപനം അൻവർ ഒഴിവാക്കണം : സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024


തിരുവനന്തപുരം
പാർടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽനിന്ന്‌ എൽഡിഎഫ്‌ സ്വതന്ത്ര എംഎൽഎ പി വി അൻവർ പിന്തിരിയണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എംഎൽഎ എന്ന നിലയിലാണ്‌ നിയമസഭയിലും നിലമ്പൂർ മണ്ഡലത്തിലും അൻവർ പ്രവർത്തിക്കുന്നത്‌. സിപിഐ എം പാർലമെന്ററി പാർടി അംഗവുമാണ്‌. ചില വിഷയങ്ങളിൽ അദ്ദേഹം മുഖ്യമന്ത്രിക്ക്‌ രേഖാമൂലം പരാതി കൊടുത്തിട്ടുണ്ട്‌. പരാതിയുടെ പകർപ്പ്‌ സംസ്ഥാന സെക്രട്ടറിക്കും നൽകി. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ അന്വേഷണത്തിലാണ്‌. പാർടി പരിശോധിക്കേണ്ട വിഷയങ്ങളും പരിഗണനയിലുണ്ട്‌. എന്നാൽ,  ഗവൺമെന്റിനും പാർടിക്കുമെതിരെ അദ്ദേഹം തുടർച്ചയായ ആരോപണങ്ങൾ മാധ്യമങ്ങൾവഴി പ്രചരിപ്പിക്കുകയാണ്‌.

പി വി അൻവറിന്റെ ഈ നിലപാടിനോട്‌ പാർടിക്ക്‌ യോജിക്കാനാകില്ല. ഇത്തരം നിലപാടുകൾ പാർടി ശത്രുക്കൾക്ക്‌ സർക്കാരിനെയും പാർടിയെയും ആക്രമിക്കാനുള്ള ആയുധമായി മാറുകയാണ്‌–- പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top