21 December Saturday

അൻവറിന്റെ ഉദ്ദേശം വ്യക്തം; അന്വേഷണം നിഷ്പക്ഷമായി തുടരും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

തിരുവനന്തപുരം> പി വി അൻവർ സർക്കാരിനും സിപിഐ എമ്മിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.  എൽഡിഎഫിന്റെ ശത്രുക്കൾ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ്‌ അൻവറും പറയുന്നത്‌.  ഈ നിലപാട്‌ അന്വേഷണത്തെ ബാധിക്കില്ല. അന്വേഷണം നിഷ്പക്ഷമായി തുടരുമെന്ന്‌  മുഖ്യമന്ത്രി പറഞ്ഞു.  എൽഡിഎഫിൽ നിന്ന്‌ വിട്ടു നിൽക്കുന്നുവെന്ന്‌ പറഞ്ഞതിലൂടെ അൻവറിന്റെ  ഉദ്ദേശം വ്യക്തമാണ്‌. പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനു മുമ്പ്‌ കേരള ഹൗസിലെ കൊച്ചിൻ ഹൗസിനു മുന്നിൽ വച്ച്‌  മാധ്യമങ്ങളെകാണുകയായിരുന്നു അദ്ദേഹം. 

അൻവർ പാർടിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനാണ്‌ ശ്രമിക്കുന്നതെന്നും സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ പിന്നീട്‌ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top