24 November Sunday

വീട്ടുവളപ്പിലെ നെൽകൃഷിയിൽ നൂറ് മേനി

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

കായംകുളം > കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനും ഹരിത കർഷക കൂട്ടായ്മയും ചേർന്ന്‌ കൊപ്പാറേത്ത് വീട്ടുവളപ്പിൽ രണ്ടേക്കർ സ്ഥലത്ത് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പ് ഉത്സവം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി അധ്യക്ഷയായി.

ജില്ലാ പഞ്ചായത്തംഗം കെ ജി സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം സുനിൽ കൊപ്പാറേത്ത്, കണ്ടല്ലൂർ കൃഷി ഓഫീസർ പി എ സജിത, കായംകുളം സിപിസിആർഐ സയന്റിസ്റ്റ് അനിതാകുമാരി, അഡ്വ.എസ് പി സോമൻ, എസ് രാജേഷ്, കെ സുജിത്ത് പന്തപ്ലാവിൽ, ടി രത്നമ്മ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ അസി. കൃഷി ഓഫീസറായി ജോലിക്കയറ്റം ലഭിച്ച കണ്ടല്ലൂർ കൃഷി ഓഫീസ് ഉദ്യോഗസ്ഥൻ എസ് എൽ അജിത്ത് കുമാറിന് യാത്രയപ്പ് നൽകി. മുതിർന്ന കർഷകൻ മുരളീധരൻ നായരെ ചടങ്ങിൽ ആദരിച്ചു. കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികളും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top