23 December Monday

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി 
ഷാഫിക്കുള്ള കൈക്കൂലിയെന്ന്‌ പത്‌മജ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024


പാലക്കാട്‌
വടകരയിൽ മത്സരിക്കുന്നതിന്‌ ഷാഫി ആവശ്യപ്പെട്ട കൈക്കൂലിയാണ്‌ പാലക്കാട്ടെ യുഡിഎഫ്‌ സ്ഥാനാർഥിയെന്ന്‌ ബിജെപി നേതാവ്‌ പത്‌മജ വേണുഗോപാൽ പറഞ്ഞു. യുഡിഎഫ്‌ സ്ഥാനാർഥി സോഷ്യൽ മീഡിയയിലൂടെ വലുതായ ആളാണ്‌. ഇവിടെ ആളില്ലാത്തതുകൊണ്ടാണോ പത്തനംതിട്ടയിൽനിന്ന്‌ കൊണ്ടുവന്നത്‌. അമ്മയെ അപമാനിച്ചയാൾ ജയിക്കണമെന്ന്‌ കെ മുരളീധരൻ ആഗ്രഹിക്കില്ല. സ്വന്തം മനസ്സോടെ അദ്ദേഹമിവിടെ പ്രചാരണത്തിന്‌ വരില്ല. അസുഖങ്ങൾ പിടിമുറുക്കുമ്പോഴും കോൺഗ്രസുകാർക്ക്‌ വച്ചും വിളമ്പിയും അമ്മയുടെ ജീവിതം 68 –-ാം വയസ്സിൽ അവസാനിച്ചു. ആ അമ്മയെയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി അപമാനിച്ചത്‌.

അതത്‌ സ്ഥലത്തുള്ളവർക്ക്‌ സീറ്റ്‌ കിട്ടില്ല. ഒരാൾ പോയാൽ അയാളുടെ ശിങ്കിടി വരും. കോൺഗ്രസുകാർ ആരുടെകൂടെയാണെന്ന്‌ രാവിലെ പ്രശ്‌നം വച്ചുനോക്കേണ്ട സ്ഥിതിയാണ്‌. കൂടെനിന്നവർ ഉമ്മൻചാണ്ടിയെ ചതിച്ചു. കെ മുരളീധരനെ തൃശൂരിൽ കൊണ്ടുനിർത്തി ചതിച്ചു. കെ സി വേണുഗോപാലിന്‌ ആലപ്പുഴയിൽ മത്സരിക്കണമായിരുന്നു. അതിനാണ്‌ ഷാഫിയെ വടകരയിൽ ഇറക്കിയത്‌. ഷാഫിയും സ്ഥാനാർഥിയും സരിനോട്‌ കാണിച്ചതൊന്നും ആരും എതിർ സ്ഥാനാർഥിയോട്‌ കാണിക്കരുതെന്നും കോൺഗ്രസ്‌ ഇത്ര തരംതാണുപോയോ എന്നും പത്‌മജ ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top