22 December Sunday

ജൂനിയർ ആർട്ടിസ്റ്റുകൾക്ക്‌
പീഡനം : നടി പത്മപ്രിയ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


ഒഞ്ചിയം
സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റിന് 35 വയസ്സ്‌ കഴിഞ്ഞാൽ ജോലിചെയ്യാനാകാത്ത സാഹചര്യമാണെന്ന് നടി പത്മപ്രിയ. അവർക്ക് കൃത്യമായ ഭക്ഷണം ലഭിക്കില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ കൂടെ കിടക്കേണ്ട സാഹചര്യമാണുള്ളതെന്നും മടപ്പള്ളി കോളേജിൽ എം ആർ നാരായണക്കുറുപ്പ് അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യവേ അവർ പറഞ്ഞു.

‘‘ഒരു സീൻ എടുക്കുമ്പോൾപോലും നടിമാരുടെ അനുവാദം എടുക്കാറില്ല. 2017ൽ സഹപ്രവർത്തകയ്ക്ക് ദുരനുഭവമുണ്ടായി. അപ്പോഴാണ് നിയമസഹായവും കൗൺസലിങ്ങും നൽകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. ഒരു തമിഴ് സിനിമചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽവച്ച് സംവിധായകൻ എന്നെ തല്ലി.
സിനിമയിൽ പുരുഷന്മാർക്കാണ് മേധാവിത്വം. നടന്മാരാണ് സാമ്പത്തികമായും മുന്നിൽ. 2022ലെ സ്വകാര്യ ഏജൻസി നടത്തിയ പഠനപ്രകാരം നിർമാണം,  സംവിധാനം, ഛായാഗ്രഹണം മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നു. എന്നാൽ 2023ൽ ഇത്‌ മൂന്നുശതമാനമായി ഉയർന്നിട്ടുണ്ട്. ഡബ്ല്യുസിസി രൂപീകരിക്കുമ്പോൾ എന്താണ്, എന്തിനാണ് എന്നൊക്കെയുള്ള ചോദ്യമുണ്ടായി. മാധ്യമങ്ങൾപോലും ശ്രദ്ധിച്ചില്ല’’–- പത്മപ്രിയ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top