പാലക്കാട്
എംബിബിഎസ് പാസായശേഷം സിവിൽ സർവീസ് സ്വപ്‌നം അനായാസം നേടിയെടുത്ത ആളാണ് ഡോ.പി സരിൻ. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് സർവീസിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായിരിക്കെ ജോലി ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിലേക്കെത്തി. പഴയന്നൂർ ഗവ. ഹൈസ്‌കൂളിൽനിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം നേടിയത്. മെഡിക്കൽ കോളേജിലെ പഠനത്തിനിടെ വിദ്യാർഥി രാഷ്‌ട്രീയത്തിൽ സജീവമായി. കോഴിക്കോട് മെഡിക്കൽകോളേജ് യൂണിയൻ ചെയർമാനായി. 2016ൽ സിവിൽ സർവീസ് ഉപേക്ഷിച്ച് കോൺഗ്രസ് പാർടിയുടെ പ്രവർത്തകനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കെപിസിസി ഡിജിറ്റൽ മാധ്യമ വിഭാഗം സംസ്ഥാന കോ–-ഓർഡിനേറ്റർ, എഐസിസി ഗവേഷക വിഭാഗം കോ–-ഓർഡിനേറ്റർ എന്നിങ്ങനെ സ്ഥാനങ്ങൾ വഹിച്ചു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ബിജെപി ബന്ധമടക്കം തുറന്നുപറഞ്ഞാണ് കോൺഗ്രസിൽനിന്ന് പുറത്തുവന്നത്. വടകരയിൽ ഷാഫി പറമ്പിലിനെ സ്ഥാനാർഥിയാക്കിയത് യുഡിഎഫ്–-ബിജെപി ധാരണയുടെ ഭാഗമായാണെന്ന് സരിൻ വെളിപ്പെടുത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..