തിരുവനന്തപുരം
പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് ബുധനാഴ്‌ച നടക്കുന്ന വോട്ടെടുപ്പോടെ കേരളത്തിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് പൂർത്തിയാകും. ശക്തമായ മത്സരം നടക്കുന്ന പാലക്കാട് എൽഡിഎഫിന്റെ മുന്നേറ്റം ദൃശ്യമാണ്. ഡോ. പി സരിൻ(എൽഡിഎഫ് സ്വതന്ത്രൻ), രാഹുൽ മാങ്കൂട്ടത്തിൽ (യുഡിഎഫ്), സി കൃഷ്‌ണകുമാർ (എൻഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ.
വയനാട് ലോക്‌സഭാ മണ്ഡലം, ചേലക്കര നിയമസഭാ മണ്ഡലം എന്നിവിടങ്ങളിൽ 13ന് വോട്ടെടുപ്പ് നടന്നിരുന്നു. പാലക്കാടേത് കൽപ്പാത്തി രഥോത്സവം കാരണം 20ലേക്ക് മാറ്റുകയായിരുന്നു.
രാഹുൽഗാന്ധി രാജിവച്ച ഒഴിവിലേക്കായിരുന്നു വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമായിരുന്നു (64.72) ഇത്തവണ. സത്യൻ മൊകേരി (എൽഡിഎഫ്), പ്രിയങ്ക ഗാന്ധി (യുഡിഎഫ്), നവ്യ ഹരിദാസ് (എൻഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. ചേലക്കരയിൽ 72.77 ശതമാനം പേർ വോട്ടുചെയ്‌തു. യു ആർ പ്രദീപ് (എൽഡിഎഫ്), രമ്യ ഹരിദാസ് (യുഡിഎഫ്), കെ ബാലകൃഷ്‌ണൻ (എൻഡിഎ) എന്നിവരാണ് സ്ഥാനാർഥികൾ. മൂന്നു മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ ശനിയാഴ്‌ചയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..