22 December Sunday

തരം​ഗമായി സരിൻ; ശക്തിതെളിയിച്ച് കൊട്ടിക്കലാശം

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

ഫോട്ടോ: ശരത് കൽപ്പാത്തി

പാലക്കാട്> പാലക്കാടൻ മണ്ണിൽ ആവേശം തീർത്ത് എൽഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി ഡോ. പി സരിന്റെ കൊട്ടിക്കലാശം. പാലക്കാട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നീണ്ട ഇരുപത്തിയേഴ് ദിനത്തെ പ്രചാരണച്ചൂടിനാണ് അവസാനമാവുന്നത്. വൈകിട്ട്‌ നാലിന്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ നിന്നും തുടക്കം കുറിച്ച കൊട്ടിക്കലാശത്തിന്‌ വൻസ്വീകരണമാണ് ലഭിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണാഭമായ പ്രകടനമായാണ് കൊട്ടിക്കലാശം മുന്നേറുന്നത്.

കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാലായിരുന്നു പാലക്കാട്‌ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ്‌ 20 ലേക്ക്‌ മാറ്റിയത്‌. പ്രചാരണത്തിന്റെ തുടക്കം മുതൽ ഓരോ വോട്ടർമാരെയും നേരിൽകണ്ട്‌ വോട്ടുറപ്പിച്ച ആത്മവിശ്വാസത്തിലാണ്‌ ഡോ. പി സരിൻ. യുഡിഎഫ്‌ സ്ഥാനാർഥിയുടെ കൊട്ടിക്കലാശം വൈകിട്ട്‌ നാലിന്‌ മേഴ്‌സി കോളേജള പരിസരത്തുനിന്ന്‌  ആരംഭിച്ചു. വൈകിട്ട്‌ ആറിന്‌ പരസ്യപ്രചാരണം അവസാനിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top