26 December Thursday

പാലക്കാട്‌ 
കോൺഗ്രസിൽ 
വീണ്ടും രാജി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

പാലക്കാട്‌> പാലക്കാട്‌ കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കി പ്രവർത്തകരുടെ കൊഴിച്ചിൽ തുടരുന്നു. കോൺഗ്രസ് മണ്ണാർക്കാട് ബ്ലോക്ക് മുൻ സെക്രട്ടറിയും അലനല്ലൂർ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ പി നസീഫ് പാലക്കഴിയാണ്‌ ഒടുവിൽ കോൺഗ്രസ്‌ വിട്ടത്‌.

നേതൃത്വത്തിന്റെ അവഗണനയിലും സംഘപരിവാർ ബന്ധത്തിലും  പ്രതിഷേധിച്ച്‌ 25 വർഷത്തെ  രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചതായി നസീഫ് ശനിയാഴ്ച ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ‘അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അലനല്ലൂർ മണ്ഡലം പ്രസിഡന്റായിരുന്നു.  ചിലതൊക്കെ പറയാതിരുന്നാൽ നമ്മൾ നമ്മളല്ലാതായി തീരും. വരുംദിവസങ്ങളിൽ കൂടുതൽ പ്രതികരണമുണ്ടാകും’–- നസീഫ്‌ വ്യക്തമാക്കി .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top