പാലക്കാട്> പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന്റെ നോമിനിയെ സ്ഥാനാർഥിയാക്കിയതിലുള്ള അമർഷം രൂക്ഷമാവുന്നു. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡൻ്റ് കെ എ സുരേഷ് കോൺഗ്രസ് വിട്ടു. ഷാഫിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്നും സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി കെ എ സരിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് വ്യക്തമാക്കി.
കോൺഗ്രസ് പിരായിരി മണ്ഡലം സെക്രട്ടറി ജി ശശിയും പിരായിരി പഞ്ചായത്ത് ഒന്നാം വാർഡ് അംഗവും ശശിയുടെ ഭാര്യയുമായ സിത്താരയും ഇന്നലെ പാർടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ രാജി. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും രേഖാമൂലം പരാതി നൽകിയിട്ടും പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെന്ന് ശശിയും സിത്താരയും പറഞ്ഞു. ഇരുവരെയും പിന്തിരിപ്പിക്കാൻ വി കെ ശ്രീകണ്‌ഠൻ എംപിയും മറ്റ് കോൺഗ്രസ് നേതാക്കളും നടത്തിയ അനുനയനീക്കം ഫലിച്ചില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..