22 December Sunday

തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട്‌ നൽകിയിട്ടില്ല; മാധ്യമ വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് പാലക്കാട് കലക്ടർ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

പാലക്കാട്‌> ഹോട്ടൽ മുറിയിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയതായ മാധ്യമ വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് കലക്ടർ  ഡോ. എസ് ചിത്ര. ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെടുകയോ ജില്ലാ കളക്ടർ രേഖാ മൂലം നൽകുകയോ ചെയ്തിട്ടില്ല. ലഭിച്ച പരാതി അന്വേഷണത്തിനും റിപ്പോർട്ടിനുമായി പോലീസിന് കൈമാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടാൽ വിശദമായ റിപ്പോർട്ട് നൽകുമെന്നും  കലക്ടർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top