21 November Thursday

ഹോട്ടലിലെ പരിശോധ തടഞ്ഞത് എന്തോ മറയ്ക്കാനുള്ളതുകൊണ്ട്: ടി പി രാമകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

പാലക്കാട് > കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് രംഗങ്ങളിലെ നിലപാട് സംശയങ്ങൾ ജനിപ്പിക്കുന്നതാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ചില സംശയങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പാലക്കാട്ടെ ഹോട്ടലിൽ പരിശോധന നടത്തിയത്. ഇത് തടയുന്നതിനുള്ള ശ്രമമാണ് കോൺഗ്രസിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായത്. ബിജെപിക്കെതിരായി വലിയ കുഴൽപ്പണ ആരോപണങ്ങൾ കേരളത്തിൽ നടക്കുന്ന സാഹചര്യമാണിത്. പാലക്കാട് നടന്നത് പൊലീസ് അന്വേഷണമാണ്. പൊലീസിപ്പോൾ ഉള്ളത് ഇലക്ഷൻ കമ്മീഷന്റെ കീഴിലുമാണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇത്തരമൊരു അന്വേഷണം നടക്കുമ്പോൾ അതുമായി സഹകരിക്കുകയാണ് ചെയ്യേണ്ടത്. അന്വേഷണത്തിനെ തടയുന്നതിനർത്ഥം എന്തോ മറയ്ക്കാനുണ്ടെന്നാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് നിലപാടെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.

ഇത്തരത്തിലുളള പരിശോധനകൾ തെരഞ്ഞെടുപ്പ് സമയത്ത് സാധാരണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ പറഞ്ഞു. പരിശോധനയിൽ അപാകതയുണ്ടെന്ന് പരാതിയുള്ളവർ നിയമപരമായി നീങ്ങട്ടെ. ഒന്നും മറയ്ക്കാനില്ലെങ്കിൽ ഉദ്ദേശ്യശുദ്ധി തെളിയിക്കാനെങ്കിലും കോൺഗ്രസ് പരിശോധനയോട് സഹകരിക്കേണ്ടതല്ലേ. അടിപിടിയും, ബഹളവുമുണ്ടാക്കുന്നത് എന്തോ മറക്കാനുള്ളതുകൊണ്ടാണ്. ഹോട്ടലിലെ സിസിടിവി ഉടൻ പരിശോധിക്കണമെന്നും, സമഗ്രമായ അന്വേഷണം നടത്തണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top