20 October Sunday

സാമുദായിക ഐക്യം തകർക്കാൻ പ്രകോപനപരമായ സന്ദേശങ്ങൾ; ശക്തമായ നടപടിയെന്ന്‌ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 16, 2022

തിരുവനന്തപുരം > പാലക്കാട്ടെ തുടർകൊലപാതങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ വിദ്വേഷവും സ്‌പർദ്ധയും വളർത്തുന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ്. വിദ്വേഷവും സ്‌പർദ്ധയും വളർത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾക്കെതിരേയും ഗ്രൂപ്പ് അഡ്‌മിൻ‌മാർക്കെതിരേയും നടപടിയുണ്ടാകും.
 

കേരള പൊലീസിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്:

പാലക്കാട് നടന്ന അനിഷ്‌ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തിൽ വിദ്വേഷവും സ്പർദ്ധയും വളർത്തി, സാമുദായിക ഐക്യം തകർക്കുക എന്ന ഉദ്ദേശത്തോടു കൂടി ചില സാമൂഹ്യ വിരുദ്ധർ സാമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്‌മിന്മാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top