22 December Sunday

കലക്ടർ പറഞ്ഞു; ആ വാർത്ത തെറ്റ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

പാലക്കാട്‌
ഹോട്ടൽ മുറിയിലെ കള്ളപ്പണ പരിശോധനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് രേഖാമൂലം റിപ്പോർട്ട് നൽകിയെന്ന  മാധ്യമ വാർത്ത വസ്‌തുതാവിരുദ്ധമെന്ന് കലക്‌ടർ ഡോ. എസ് ചിത്ര. ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാൽ വിശദമായ റിപ്പോർട്ട് നൽകും.

ലഭിച്ച പരാതി അന്വേഷണത്തിനായി പൊലീസിന് കൈമാറിയിട്ടുണ്ട്.  റെയ്‌ഡ്‌ വിവരങ്ങൾ തെരഞ്ഞെടുപ്പ്‌ കമീഷനെ ഫോണിൽ അറിയിച്ചിരുന്നുവെന്നും കലക്‌ടർ  വ്യക്തമാക്കി. (തെരഞ്ഞെടുപ്പ്‌ കമീഷന്‌ കലക്‌ടറുടെ പ്രാഥമിക റിപ്പോർട്ട്‌; റെയ്‌ഡിൽ വീഴ്‌ചയെന്ന തലക്കെട്ടിൽ മലയാള മനോരമയാണ്  ഇല്ലാക്കഥ നിരത്തിയത്‌.)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top