23 December Monday

ഒന്നരവയസ്സുകാരിക്ക് രക്ഷകരായി പഞ്ചായത്ത് ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ശ്വാസംതടസ്സം നേരിട്ട ഒന്നര വയസ്സുകാരിയെ ആശുപത്രിയിൽ എത്തിച്ച കുളക്കട പഞ്ചായത്ത്‌ ഓഫീസ്‌ ജീവനക്കാർ

കൊട്ടാരക്കര> ശ്വാസതടസ്സം നേരിട്ട ഒന്നരവയസ്സുകാരിക്ക് രക്ഷകരായി കുളക്കട പഞ്ചായത്ത്‌ ഓഫീസിലെ ജീവനക്കാർ. പഞ്ചായത്ത്‌ വാഹനത്തിന്റെ ഡ്രൈവർ സുരേഷ്‌കുമാർ, ക്ലർക്ക് മീനു ലക്ഷ്മണൻ, ഓഫീസ് അസിസ്റ്റന്റ് സ്മിത എന്നിവരാണ് അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. പുത്തൂർ ചെറുമങ്ങാട് സ്വദേശി പ്രവീണിന്റെയും ജിഷയുടെയും മകൾ ശിവ​ഗം​ഗയ്ക്കാണ് ശ്വാസംതടസ്സം നേരിട്ടത്.

വ്യാഴം പകൽ 12.30നായിരുന്നു സംഭവം. ഓഫീസ് സംബന്ധമായ ആവശ്യത്തിന് പുത്തൂരിൽ പോയശേഷം മടങ്ങിവരികയായിരുന്നു ജീവനക്കാർ. ചെറുമങ്ങാട് കശുവണ്ടി ഫാക്ടറിക്കു സമീപത്ത് കുഞ്ഞിനെയുമെടുത്ത് നിലവിളിച്ചുകൊണ്ട് ഓടിവരുന്ന ജിഷയെക്കണ്ട് ഇവർ വാഹനംനിർത്തി. വിവരം അന്വേഷിച്ചോഴാണ് കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുന്നതായി ജിഷ ഇവരോട് പറഞ്ഞു. ഉടൻതന്നെ വാഹനം തിരിച്ച് അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

അടിയന്തര സാഹചര്യത്തിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച ജീവനക്കാരോട് നന്ദി അറിയിക്കുന്നതായി അമ്മ ജിഷ പറഞ്ഞു. ജീവനക്കാരുടെ മനുഷ്യത്വപരവും മാതൃകാപരവുമായ പ്രവർത്തനം പഞ്ചായത്തിനും ഓഫീസ് ജീവനക്കാർക്കും അഭിമാനം നൽകുന്നതായും ഇവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും സെക്രട്ടറി വി സുജിത് കുമാർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top