27 December Friday

ത്രിതല പഞ്ചായത്തുകള്‍ക്ക് 267 കോടി രൂപ കൂടി അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

തിരുവനന്തപുരം>  സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്ക് 267 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഉപാധിരഹിത ബേസിക് ഗ്രാന്റാണ് അനുവദിച്ചത്.

ഗ്രാമ പഞ്ചായത്തുകള്‍ക്ക് 187 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 40 കോടി രൂപ വീതവും അനുവദിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 6517 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top