22 November Friday

സാമ്പത്തിക വർഷാരംഭത്തിൽ നികുതി അടച്ചാൽ 5 ശതമാനം ഇളവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024


തിരുവനന്തപുരം
പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസമായ ഏപ്രിൽ 30-നകം വാർഷിക വസ്തു നികുതി ഒറ്റത്തവണയായി ഒടുക്കുന്നവർക്ക് അഞ്ച് ശതമാനം ഇളവനുസരിച്ച്‌ ഉത്തരവിറങ്ങി. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഇതനുസരിച്ച്‌ ചട്ടങ്ങളിൽ ഭേദഗതി വരുത്തും. 2025 ഏപ്രിൽ ഒന്നുമുതലാണ്‌ ഉത്തരവ്‌ പ്രാബല്യത്തിൽ വരിക.

സംസ്ഥാനത്ത് നിലവിൽ തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നികുതി രണ്ട് അർധ വർഷങ്ങളിലായാണ് ഈടാക്കുന്നത്‌. ഒന്നാമത്തെ അർധ വർഷത്തെ നികുതി അടക്കേണ്ടത്‌ ഏപ്രിൽ ഒന്നുമുതൽ സെപ്‌തംബർ 30-നുള്ളിലും രണ്ടാം അർധ വർഷത്തേത്‌ ഒക്ടോബർ ഒന്നുമുതൽ മാർച്ച് 31-നുള്ളിലുമാണ്‌.

സാധാരണ അർധ വർഷത്തിന്റെ അവസാനമാണ്‌ പൊതുജനങ്ങൾ നികുതി അടയ്ക്കാറ്‌. ഇത്‌ ആദ്യ മാസങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളുടെ ചെലവുകൾ വഹിക്കുന്നതിന്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കാറുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ആദ്യ മാസത്തിൽ തന്നെ ഒറ്റത്തവണയായി നികുതി അടയ്ക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നതിന്‌ സർക്കാർ ഇളവ് അനുവദിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top