23 December Monday

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പൊലീസ് നടപടി 21ന് ശേഷം

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024


കോഴിക്കോട് > പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ തുടർനടപടി  താൽക്കാലികമായി നിർത്തിവച്ച് പൊലീസ്. ഒന്നാം പ്രതി രാഹുൽ പി ​ഗോപാലിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കരുതെന്ന ഹൈക്കോടതി നിർ​ദേശത്തെ തുടർന്നാണിത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  രാഹുൽ ഹൈക്കോടതിയിൽ നൽകിയ ഹർജി പരി​ഗണിച്ച് രാഹുലിനെയും ഭാര്യയെയും കൗൺസലിങ്ങിന് വിടാൻ നിർദേശിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് ലഭിച്ചശേഷം കേസ് റദ്ദാക്കുന്നതിൽ കോടതി തീരുമാനമെടുക്കും. 21നാണ് ​ഹരജി വീണ്ടും പരി​ഗണിക്കുക. അതുവരെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊലീസിന്റെ ഭാ​ഗത്തുനിന്ന് കടുത്ത നടപടി  ഉണ്ടാകില്ലെന്നാണ് സൂചന.

തർക്കം പരിഹരിച്ചെന്നും കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നും രാഹുലിന്റെ ഭാര്യയും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാനുള്ള ആ​ഗ്രഹം ദമ്പതികൾ ഹൈക്കോടതിയിൽ നേരിട്ടെത്തി അറിയിച്ചിട്ടുമുണ്ട്. ഇക്കാര്യങ്ങളും കൗൺസലിങ്‌ റിപ്പോർട്ടും മറ്റും പരിശോധിച്ചായിരിക്കും എഫ്ഐആർ റദ്ദാക്കുന്നത് ഉൾപ്പെടെ കോടതി തീരുമാനിക്കുക. അതിനെ ആശ്രയിച്ചാകും തുടർന്നുള്ള പൊലീസ് നടപടി.  ഫറോക്ക് അസി.കമീഷണറുടെ നേതൃത്വത്തിലാണ് കേസന്വേഷണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top