23 December Monday

പാപ്പനംകോട്‌ കൊലപാതകം ; വിനുകുമാറിന്റെ മൃതദേഹം ബന്ധുക്കൾക്ക്‌ വിട്ടുനൽകും

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


തിരുവനന്തപുരം
പാപ്പനംകോട്‌ ഭാര്യയെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യ ചെയ്‌ത വിനുകുമാറിന്റെ മൃതദേഹം ബന്ധുക്കൾക്ക്‌ വിട്ടുനൽകും. മരിച്ചത്‌ വിനുകുമാർ തന്നെയെന്ന്‌ സഹോദരൻ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ്‌ മൃതദേഹം വിട്ടുനൽകാനുള്ള നടപടികളിലേക്ക്‌ പൊലീസ്‌ കടന്നത്‌. അതേസമയം, ഡിഎൻഎ പരിശോധനയ്‌ക്കായി വിനുകുമാറിന്റെ അമ്മയുടെ രക്തസാമ്പിൾ ശേഖരിച്ചു. ആർഡിഎ കോടതി മുഖാന്തരം വെള്ളിയാഴ്‌ച രക്തസാമ്പിൾ ഫോറൻസിക്‌ ലാബിന്‌ കൈമാറും.

മരണസമയത്ത്‌  ധരിച്ച വസ്ത്രത്തിന്റെ ഭാഗങ്ങൾ കണ്ടാണ്‌ മരിച്ചത്‌ വിനുകുമാർ തന്നെയെന്ന്‌ സഹോദരൻ തിരിച്ചറിഞ്ഞത്‌. മൃതദേഹം വിട്ടുനൽകണമെന്നും മതാചാര പ്രകാരം സംസ്‌കരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്‌. നടപടിക്രമങ്ങൾ പൂർത്തിയാക്കി വിട്ടുനൽകാനാണ്‌ പൊലീസ്‌ ആലോചിക്കുന്നത്‌.

ചൊവ്വാഴ്‌ചയാണ്‌ പാപ്പനംകോടുള്ള ഇൻഷുറൻസ്‌ സ്ഥാപനത്തിലെത്തി വിനുകുമാർ ഭാര്യ വൈഷ്‌ണയെ തീകൊളുത്തി കൊന്നത്‌. ഓഫീസും പൂർണമായി കത്തി. കുടുംബപ്രശ്‌നങ്ങളാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചത്‌. കത്തിക്കരിഞ്ഞ വിനുകുമാറിനെ ആദ്യദിവസം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ബുധനാഴ്‌ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ്‌  വിനുകുമാർ തന്നെയെന്ന്‌ സ്ഥിരീകരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top