തൃശ്ശൂർ > പാറമേക്കാവ് വേലയോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി നൽകി. ജനുവരി 8 ന് രാവിലെ 12.30 നും 2.00 നും ഇടയ്ക്ക് പെസോയുടെ അംഗീകാരപ്രകാരമുള്ള ഓലപ്പടക്കങ്ങളും പടക്കങ്ങളും ഉപയോഗിച്ച് വെടിക്കെട്ട് നടത്തുന്നതിനാണ് അനുമതിയുള്ളത്. അമിട്ട്, ഗുണ്ട്, കുഴിമിന്നൽ എന്നിവ ഉപയോഗിക്കുന്നതിന് അനുമതി ഇല്ല. പരമാവധി 150 പേരെ മാത്രം ഉൾപ്പെടുത്തി പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വെടിക്കെട്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..