20 September Friday

പരശുറാം 
സർവീസ്‌ ഭാഗികം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

തിരുവനന്തപുരം >  മംഗളൂരു–- കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ്‌ (16649) 12, 15 തീയതികളിലും കന്യാകുമാരി– -മംഗളൂരു എക്‌സ്‌പ്രസ്‌ (16650) 13, 16 തീയതികളിലും തിരുവനന്തപുരത്തിനും- കന്യാകുമാരിക്കുമിടയിൽ സർവീസ്‌ നടത്തില്ലെന്ന്‌ അറിയിച്ചു. അതേസമയം 6, 8, 9 തീയതികളിൽ പതിവുപോലെ സർവീസ്‌ നടത്തും. നേരത്തേ ഈ സർവീസുകൾ ഭാഗികമായിരിക്കുമെന്ന്‌ അറിയിച്ചിരുന്നു.    മധുര ജങ്‌ഷൻ–- പുനലുർ എക്‌സ്‌പ്രസ്‌ (16729) 12, 15 തീയതികളിലും പുനലൂർ–- മധുര ജങ്‌ഷൻ (16730) 13, 16 തീയതികളിലും തിരുനെൽവേലിക്കും പുനലൂരിനുമിടയിൽ സർവീസ്‌ നടത്തില്ല. 6, 8, 9 തീയതികളിൽ പതിവുപോലെ സർവീസ്‌ നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top