22 December Sunday

നിരണം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ലത പ്രസാദ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

തിരുവല്ല>  നിരണം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്‌ കൂറ്റുനടയിൽ ദേവീ പ്രസാദം വീട്ടിൽ ലത പ്രസാദ് (55) അന്തരിച്ചു. സിപിഐ എം നിരണം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. തുടർച്ചയായി അഞ്ചുതവണ ഗ്രാമപഞ്ചായത്ത് അംഗം ആയിരുന്നു. രണ്ടുതവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഒരുതവണ വൈസ് പ്രസിഡന്റുമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ ഗ്രാമപഞ്ചായത്തിൽ എറ്റവും ഭൂരിപക്ഷം (583 വോട്ട്‌) നേടിയായിരുന്നു വിജയം. ഭർത്താവ്‌ പ്രസാദ്‌, മകൾ ദേവിക.

അർബുദ ബാധിതയായി രണ്ടു വർഷമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top